ന്യൂ ഡല്‍ഹി : ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ മുന്‍മന്ത്രി കെടി ജലീല്‍ സുപ്രീം കോടതിയില്‍. ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചെന്നാണ് ആരോപണം. ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
ബന്ധുമായ കെ ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്‌തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതില്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്. എന്നാല്‍ സ്വജന പക്ഷപാതം നടന്നിട്ടില്ലാ എന്ന് ജലീല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത് ഹര്‍ജിയില്‍ ആരോപിക്കുന്നു.
പരാതിയില്‍ പ്രഥമീക അന്വേഷണം നടത്താതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തന്റെ ഭാഗം ലോകായുക്ത കേട്ടില്ല. പരാതിക്കാര്‍ വാക്കാല്‍ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നിവയാണ് ജലീലിന്റെ ആരോപണങ്ങള്‍.

