ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ദഹിപ്പിച്ചു

ദില്ലി: ദില്ലിയിൽ ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ദഹിപ്പിച്ചതായി പരാതി. ദിഡൽഹി കൻ്റോണ്മെൻ്റ് മേഖലയ്ക്ക് മേഖലയ്ക്ക് സമീപമുള്ള പുരാന നംഗലിലാണ് 01/08/2021 ഞായറാഴ്ച ഞെട്ടിക്കുന്ന സംഭവം നടന്നത്.

പുരാനനങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. തണുത്ത വെള്ളം ശേഖരിക്കുന്നതിനായി പോയ പെൺകുട്ടി വീട്ടിൽ തിരികെവന്നില്ല. അന്വേഷിച്ച് അമ്മ എത്തിയപ്പോൾ കുട്ടി ഷോക്കേറ്റ് മരിച്ചു എന്നായിരുന്നു ശ്മശാനത്തിലെ പുരോഹിതൻ്റെ വിശദീകരണം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ചുണ്ട് നീലിച്ച് കിടക്കുകയായിരുന്നു എന്ന് മാതാവ് പറഞ്ഞു. തുടർന്ന് വിവരം പൊലീസിൽ അറിയിക്കരുതെന്ന് പുരോഹിതനും കൂട്ടാളികളും അമ്മയോട് പറഞ്ഞു. പൊലീസിനെ അറിയിച്ചാൽ പോസ്റ്റ്മാർട്ടം നടത്തി ആന്തരികാവയവങ്ങൾ മോഷ്ടിക്കുമെന്നും അതിനാൽ ഉടൻ ശരീരം മറവ്ചെയ്യണമെന്നും അവർ നിർബന്ധം പിടിച്ചു.

സംഭവത്തിൽ ശ്മശാനത്തിലെ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →