ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും ചാരസോഫ്റ്റ്വെയര്‍ കരാര്‍ സംബന്ധിച്ച വിവരങ്ങളും ആരെയൊക്കെ ലക്ഷ്യമിട്ടെന്ന പട്ടികയും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നുമാണ് ഹരജിയിലെ ആവശ്യം. വിഷയം കോടതി വ്യാഴാഴ്ച പരിഗണിക്കും.പെഗസസ് ചാരവൃത്തിയില്‍ സുപ്രീംകോടതി ജഡ്ജിയുടെ മോല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ എംഎല്‍ ശര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളും കോടതി വ്യാഴാഴ്ച പരിഗണിക്കും.മാദ്ധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാരോ ഏജന്‍സികളോ ഇടപെടാതിരിക്കണം. സര്‍ക്കാര്‍ തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നുണ്ടോ എന്നും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയാന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പെഗാസസ് ചാരവൃത്തി: എഡിറ്റേഴ്സ് ഗില്‍ഡും സുപ്രീം കോടതിയില്‍
