കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, മാതൃജ്യോതി, വിദൂര വിദ്യാഭ്യാസ ധനസഹായം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, സ്വാശ്രയ, പരിരക്ഷ, വിജയാമൃതം, സഹചാരി തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷ ക്ഷണിച്ചത്. മാനദണ്ഡങ്ങള്‍, വിശദാംശങ്ങള്‍, അപേക്ഷാഫോം എന്നിവ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.swdkerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കണം. പൂര്‍ണ്ണമായി പൂരിപ്പിക്കാത്തതും മതിയായ രേഖകള്‍ ഉള്ളടക്കം ചെയ്തിട്ടില്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. വിലാസം : ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371911.