റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ നിന്നുളള കോവിഡ്‌ സാമ്പിളുകളില്‍ ഡെല്‍റ്റ വൈറസിന്റെ സാന്നിദ്ധ്യം

August 3, 2021 - 10:00 am

ന്യൂ ഡല്‍ഹി : കേരളത്തില്‍ നിന്നുളള കോവിഡ്‌ സാമ്പിളുകളില്‍ 90.17 ശതമാനത്തിലും തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേതത്തിന്റെ സാന്നിധ്യം. മെയ്‌-ജൂലൈ കാലഘട്ടത്തില്‍ ജനിതക ശ്രേണീകരണ പഠനത്തിനായി ശേഖരിച്ച 835 സാമ്പളിളുകളല്‍ 753 എണ്ണത്തിലും ഡെല്‍റ്റ വൈറസിനെ കണ്ടെത്തി. ജൂണില്‍ വയനാട്‌ ഒഴികെയുളള ല്ലൊ ജില്ലകളിലും ഡെല്‍റ്റയുടെ സാന്നിദ്ധ്യം ആശങ്കാ ജനകമായിരുന്നു.

ജൂലൈയില്‍ എറണാകുളം ,കാസര്‍കോട്‌,ഇടുക്കി ജില്ലകളിലാണ്‌ ഡെല്‍റ്റ വകഭേതത്തെ കൂടുതലായി കണ്ടെത്തിയത്‌. കോവിഡ്‌ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്ന സൂചനയാണ്‌ ജനിതക ശ്രേണീകരണ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന്‌ പഠനം നടത്തിയ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ജിനോമിക്‌സ്‌ ആന്റ് ഇന്റഗ്രേറ്റീവ്‌ ബയോളജിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ്‌ സ്‌കറിയാ പറഞ്ഞു.

നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളും ഡെല്‍റ്റക്കെതിരെ ഫലപ്രദമാണെന്നതിനാല്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ്‌ വേണ്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *