ന്യൂഡല്‍ഹി: യു.എന്‍. രക്ഷാ സമിതി അധ്യക്ഷ പദവി ഇന്ത്യയ്ക്ക്. ഒരു മാസമാണു കാലാവധി. ഇതു പത്താം തവണയാണ് ഇന്ത്യയ്ക്ക് അധ്യക്ഷപദം ലഭിക്കുന്നത്. 2012 നവംബറിലാണ് അവസാനം ഇന്ത്യ അധ്യക്ഷത വഹിച്ചത്. 1950, 1967, 1972, 1977, 1985, 1991, 1992, 2011 വര്‍ഷങ്ങളിലും ഇന്ത്യക്ക് അധ്യക്ഷ പദവി ലഭിച്ചു. സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ പ്രവര്‍ത്തനം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരിക്കും ഇന്ത്യ ഊന്നല്‍ നല്‍കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി അറിയിച്ചു.