റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വ്യാപനം: കേന്ദ്ര സംഘം ആരോഗ്യ മന്ത്രി കൂടിക്കാഴ്ച 02/08/2021 തിങ്കളാഴ്ച

August 2, 2021 - 8:18 am

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം 02/08/2021 തിങ്കളാഴ്ച ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

ടിപിആർ ഉയർന്ന് നിൽക്കുന്ന ജില്ലകൾ സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകിയ ശേഷമാണ് സംഘം തലസ്ഥാനത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിർദേശം നൽകും.

11/08/2021 ബുധനാഴ്ച തിരുവനന്തപുരം കളക്ടറുമായും ഉദ്യോഗസ്ഥരുമായും ജില്ലയിലെ സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. ഉച്ചയോടെ കാസർഗോഡ് ജില്ലയിലും സന്ദർശനം നടത്തും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *