വെടിയേറ്റ്‌ മരിച്ച ഡെന്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ സംസ്‌കാരം ആഗസ്റ്റ്‌ ഒന്നിന്‌ പയ്യാമ്പലത്ത്‌

കണ്ണൂര്‍ : കോതമംഗലത്ത്‌ വെടിയേറ്റ്‌ മരിച്ച ഡെന്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം 2021 ആഗസ്റ്റ്‌ ഒന്നിന്‌ രാവിലെ 9 മണിക്ക്‌ പയ്യാമ്പലം ശ്‌മാശാനത്തില്‍ സംസ്‌കരിക്കും. എകെജി ഹോസ്‌പ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുളള വീട്ടിലേക്ക് കൊണ്ടുപോകും മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ ഉള്‍പ്പെടയുളള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കും.

ആത്മഹത്യ ചെയ്‌ത കൊലയാളി രഖിലിന്റെ മൃതദേഹവും ഇന്ന്‌ സംസ്‌കരിക്കും തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടില്‍ എത്തിച്ചശേഷം പിണറായിയിലെ പൊതുശ്‌മശാനത്തിലാണ്‌ സംസ്‌കരിക്കുക.

മാനസ വെടിയേറ്റ്‌ മരിച്ചസംഭവത്തില്‍ സഹപാഠികളില്‍ നിന്നും പോലീസ്‌ മൊഴിരേഖപ്പെടുത്തും. കൊലപാതകത്തിന്‌ ഉപയോഗിച്ച തോക്കിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും തുടരുകയാണ്‌. കൊലപാതകത്തിന്‌ മുമ്പ്‌ രഖില്‍ നടത്തിയ ബിഹാര്‍ യാത്രയുള്‍പ്പടെയുളള അന്തര്‍സംസ്ഥാന യാത്രകളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. രഖിലിന്റെ അടുത്ത സുഹൃത്ത്‌ ആദിത്യനില്‍ നിന്ന്‌ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ തോക്കിനെക്കുറിച്ചുളള സുചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.

പോലീസ്‌ കസ്‌റ്റഡിയിലെടുത്ത തോക്ക്‌ ശാസ്‌ത്രീയ പരിശോധന നടത്തിവരികയാണ്‌. തോക്ക്‌ വാങ്ങിയത്‌ ബിഹാറില്‍ നിന്നാണെന്ന സൂചന പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ജൂലൈ 12ന്‌ സുഹൃത്തിനൊപ്പം എറണാകുളത്തുനിന്നും ബീഹാറിലേക്ക രഖില്‍ പോയതിന്റെ വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചു. ഇന്റര്‍ നെറ്റില്‍ നിന്നാണ്‌ തോക്ക്‌ ബീഹാറില്‍ കിട്ടുമെന്ന്‌ രഖില്‍ മനസിലാക്കിയത്‌. ബീഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി എട്ടുദിവസം തങ്ങുകയുണ്ടായി. ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ്‌ ബീഹാറിലേക്ക്‌ പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്‌. മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ ജൂലൈ 7ന്‌ പോലീസ്‌ വിളിപ്പിച്ചതിന്‌ പിന്നാലെയായിരുന്നു ബീഹാര്‍ യാത്ര.

കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത്‌ പഴയതോക്കാണ്‌. 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴുറൗണ്ടുവരെ നിറയൊഴിക്കാന്‍ കഴിയും. മാനസക്കുനേരെ രണ്ടുതവണയാണ്‌ നിറയൊഴിച്ചത്‌. ചെവിക്കുപിന്നിലും നെഞ്ചിലുമാണ്‌ മാനസക്ക്‌ വെടിയേറ്റത്‌. പിന്നാലെ രഖിലും സ്വയം വെടിവച്ച്‌ ആത്മഗത്യ ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →