ടോക്യോ: ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം.
01/08/2021 ഞായറാഴ്ച നടന്ന ലൂസേഴ്സ് ഫൈനലില്‍ 25 മിനിറ്റിനുള്ളില്‍ 21-13, 21-15 എന്ന സ്കോറിനു ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു വെങ്കലമണിഞ്ഞത്. ,
ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ ജിയാവോ കടുത്ത വെല്ലുവിളി ഉയർത്തി. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.
കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു.

