13 കാരിയെ പീഡനത്തിനരയാക്കിയ സംഭവത്തില്‍ അമ്മയടക്കം മൂന്നുപേര്‍ക്കെതിരെ കേസ്‌

പത്തനംതിട്ട : 13 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മക്കും മറ്റുരണ്ടുപേര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2021 ജൂലൈ 28 ബുധനാഴ്‌ചയാണ്‌ സംഭവം. അന്നുവൈകിട്ട്‌ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ രണ്ടാനച്ഛന്‍ പോലീസിനെ സമീപിച്ചിരുന്നു. പരാതിയില്‍ പോലീസ്‌ അന്വേഷണം നടത്തുന്നതിനിടെ തൊട്ടടുത്ത ദിവസം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. അസ്വാഭാവികതകള്‍ കാണിച്ച കുട്ടിയെ കൗണ്‍സിലിംഗ്‌ നടത്തിയപ്പോഴാണ്‌ പീഡന വിവരം പുറത്തറിയുന്നത്‌. തുടര്‍ന്ന്‌ നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിക്കുകയായിരുന്നു.

പഞ്ചായത്തംഗമാണ്‌ വിവരം പോലീസിനെ അറിയിച്ചത്‌. അമ്മക്കുപുറമേ ഹരിപ്പാട്‌ സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെ എഫ്‌ഐആര്‍ ഇട്ടു. ലോറി ഡ്രൈവറായ പ്രതി പലതവണ കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുളളതായാണ്‌ വിവരം. സംഭവ ദിവസം ഇയാള്‍ തന്നെയാണ്‌ വീട്ടിലെത്തി കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്‌ . അമ്മക്കും ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അവരെ പ്രതി ചെര്‍ത്തിട്ടുളളത്‌.

പ്രഥമിക അന്വേഷണത്തില്‍ കുട്ടിയുടെ അമ്മക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടൈന്നാണ്‌ കണ്ടെത്തല്‍. അമ്മയും നിലവില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ്‌.പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയട്ടുണ്ട്‌. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്‌. കുട്ടിക്ക്‌ നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →