റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു

July 28, 2021 - 8:19 pm

എറണാകുളം : കൊച്ചി തോപ്പുംപടിയില്‍ ആറുവയസുളള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ്‌ ആന്റണി രാജുവിനെ പോലീസ്‌ കസറ്റഡിയിലെടുത്തു. 2021 ജൂലൈ 28ന്‌ പുലര്‍ച്ചെയാണ്‌ സംഭവം. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയാണ്‌ സംഭവത്തില്‍ ഇടപെട്ടത്‌. കുട്ടിയുടെ ദേഹത്തുമുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായിട്ടാണ്‌ വിവരം. ഇതേതുടര്‍ന്ന്‌ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ ഭാര്യയുമായുളള ബന്ധം വേര്‍പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ്‌ കുട്ടി താമസിക്കുന്നത്‌. ഇടക്കിടെക്ക്‌ കുഞ്ഞിനെ മര്‍ദ്ദിക്കുക പതിവായിരുന്നുവെന്നാണ്‌ അറിയുന്നത്‌.

വിദേശത്തേക്കു പോവാന്‍ നീക്കം നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ്‌ മര്‍ദ്ദനം കൂട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടി പഠിക്കുന്നില്ലെന്നാണ്‌ ആന്റണി രാജുവിന്റെ വിശദീകരണം പോലീസ്‌ ഇയാള്‍ക്കെതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *