തിരുവനന്തപുരം: ട്രൂയിംഗ് അപ്പ് പെറ്റീഷൻ: പൊതു തെളിവെടുപ്പ് 29ന് വീഡിയോ കോൺഫറൻസ് വഴി

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ 2018-19 സാമ്പത്തിക വർഷത്തെ ഉത്പാദന, പ്രസരണ, വിതരണ വിഭാഗങ്ങളുടെ വരവ് ചെലവ് കണക്കുകളുടെ ട്രൂയിംഗ് അപ്പ് പെറ്റീഷനിൽമേൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 29ന് നടക്കും. നേരത്തെ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് മുഖേന 29ന് രാവിലെ 11ന് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 28ന് മുമ്പ് kserc@erckerala.org മുഖേന കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. സമയക്രമവും ലിങ്കും ഇ മെയിൽ വഴി അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →