ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച മമതയുടെ ഡല്‍ഹി സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് നീക്കം.ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാല്‍വെപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്നു കരുതപ്പെടുന്നു. എം.പി സുദീപ് ബന്ദ്യോപാധ്യയയാണ് നിലവില്‍ തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. പാര്‍ലമെന്റംഗമാകാതെ ഏതെങ്കിലും പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എത്തുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മമത.