ചാണക -ഗോമൂത്ര പരാമര്‍ശം: മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി

ഇംഫാല്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ എസ്. ടിക്കേന്ദ്ര സിങ് കോവിഡില്‍ മരിച്ചപ്പോള്‍ ചാണകവും ഗോമൂത്രവും രക്ഷിച്ചില്ലേ എന്ന് പരിഹസിച്ച് പോസ്റ്റിട്ടതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) അറസ്റ്റിലായ മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കെമിയ്ക്ക് മോചനം.ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചതു ചോദ്യംചെയ്ത് ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് മോചനം.ദ് ഫ്രോണ്ടിയെര്‍ മണിപ്പുര്‍ എന്ന ഓണ്‍െലെന്‍ മാധ്യമത്തിലാണ് കിഷോര്‍ചന്ദ്ര പ്രവര്‍ത്തിച്ചുവരുന്നത്. അതേസമയം, മണിപ്പൂരില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ബി.ജെ.പി. സര്‍ക്കാര്‍ എന്‍.എസ്.എ പ്രയോഗിക്കുകയാണെന്നാണ് വിമര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →