തിരുവനന്തപുരം: വിഷന്‍ ആന്‍ഡ് മിഷന്‍: എം.എല്‍.എമാരുമായി റവന്യൂ മന്ത്രിയുടെ കൂടിക്കാഴ്ച ജൂലൈ 22 മുതല്‍

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിഷന്‍ ആന്‍ഡ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു റവന്യൂ മന്ത്രി എം.എല്‍.എമാരുമായി നടത്തുന്ന കൂടിക്കാഴ്ച ജൂലൈ 22 മുതല്‍. ഓരോ ജില്ലയിലേയും റവന്യൂ – ഭവന നിര്‍മാണ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചു ചര്‍ച്ച ചെയ്യുക, പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക, വിഷന്‍ ആന്‍ഡ് മിഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു കൂടിക്കാഴ്ച. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍(ഐ.എല്‍.ഡി.എം) വച്ചാണു കൂടിക്കാഴ്ച.

ജൂലൈ 22ന് വൈകിട്ട് ആറിന് കാസര്‍കോഡ് ജില്ലയിലെ എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തും. ജൂലൈ 23ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ജില്ലയിലെ എം.എല്‍.എമാരുമായാണു കൂടിക്കാഴ്ച. മറ്റു ജില്ലകളെ സമയം ഇങ്ങനെ;

കണ്ണൂര്‍ – ജൂലൈ 26 വൈകിട്ട് ആറിന്
കോഴിക്കോട് – ജൂലൈ 28 വൈകിട്ട് 6.30ന്
മലപ്പുറം – ജൂലൈ 29ന് വൈകിട്ട് ആറിന്
കൊല്ലം – ജൂലൈ 30ന് ഉച്ചയ്ക്ക് ഒന്നിന്
പാലക്കാട് – ഓഗസ്റ്റ് രണ്ടിന് വൈകിട്ട് ആറിന്
തൃശൂര്‍ – ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ആറിന്
എറണാകുളം – ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ആറിന്
പത്തനംതിട്ട – ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് ഒന്നിന്
ആലപ്പുഴ – ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് ആറിന്
കോട്ടയം – ഓഗസ്റ്റ് 10ന് വൈകിട്ട് ആറിന്
വയനാട്, ഇടുക്കി – ഓഗസ്റ്റ് 12ന് വൈകിട്ട് ആറിന്
എം.എല്‍.എമാര്‍ക്കു പുറമേ അതതു ജില്ലകളിലെ കളക്ടര്‍മാര്‍, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗങ്ങളില്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം