കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പോലീസ് 22/07/21 വ്യാഴാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തും. വീട്ടിൽ എത്തിയായിരിക്കും മൊഴി രേഖപ്പെടുത്തുക. അതേസമയം പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ജൂണ്‍ 28ന് യുവതി നൽകിയ പരാതിയിൽ ഒരു മാസത്തോട് അടുക്കുമ്പോഴും മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്ന ഗുരുതര ആരോപണമാണ് പൊലീസിനെതിരെ ഉള്ളത്. യുവതിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തും എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് എപ്പോൾ എന്ന് പോലീസ് വ്യക്തമാക്കുന്നില്ല.
21/07/21 ബുധനാഴ്ച മുൻകൂട്ടി പറയാതെ മൊഴി രേഖപ്പെടുത്താൻ പൊലീസ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. ഈ സമയം യുവതി വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ബുധയും മൊഴിയെടുപ്പ് നടന്നിരുന്നില്ല. വ്യാഴാഴ്ച നിയമസഭ ചേരുന്ന പശ്ചാത്തലത്തിൽ ഒരു പക്ഷെ രാവിലെ തന്നെ മൊഴി രേഖപ്പെടുത്തിയേക്കും.

