കൊച്ചി : കോഴിക്കോട് പന്തീരാംകാവ് മാവോ വാദി കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. വയനാട് സ്വദേശി വിജ്ത് വിജയനെതിരെ(26) യാണ് എറണാകുളം എന്‍ഐഎ പ്രത്യേക കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഡാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുളള വകുപ്പുകള്‍ എന്നിവ പ്രകാരമുളള കുറ്റങ്ങലാണ് ആരോപിക്കപ്പെടുന്നത്.
വിജിത് വിജയന് മാവോവാദി സംഘടനയുടെ സജീവ പ്രവര്ത്തകനാണെണെന്നും മാവോവാദി പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധമുണ്ടെന്നുമാണ് എന്‍ഐഎയുടെ ആരോപണം. സിപിഐ (മാവോവാദി) രേഖകള്‍ വിവര്‍ത്തനം ചെയ്യുന്നതിലും ഈ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതിലും വിജിത് പ്രധാന പങ്കുവഹിച്ചു.കേസിലെ മറ്റൊരു പ്രതിയായ അലന്ഷുഹൈബിനെ സംഘടനയില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും റിക്രൂട്ട് ചെയ്തുവെന്നും ആരോപണമുണ്ട്.

