ആര്‍എംപി നേതാക്കള്‍ക്ക്‌ സുരക്ഷ നല്‍കണമെന്ന്‌ പ്രതിപക്ഷനേതാവിന്റെ കത്ത്‌

തിരുവനന്തപുരം : ആര്‍എംപി നേതാവ്‌ കെകെ രമയുടെ കുടുംബത്തിനും, പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. വേണുവിനും രമയുടെ മകനുമെതിരെ വധഭീഷണി കത്ത്‌ ലഭിച്ച സാഹചര്യത്തിലാണ്‌ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഭീഷണിക്കത്തിന്‌ പിന്നില്‍ സിപിഎംആണെന്ന്‌ കെകെ രമ നേരത്തെ ആരോപിച്ചിരുന്നു. തന്റെ മകനെ കത്തില്‍ പരാമര്‍ശിക്കുന്നത്‌ തന്നെ ഉദ്ദേശിച്ചാണെന്നും മകന്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത ആളാണെന്നും രമ പറഞ്ഞു. ഇത്തരം ഭീഷണികത്തുകള്‍ മുമ്പും നിരന്തരം വന്നിട്ടുണ്ടെന്നും പരാതി കൊടുത്തിട്ടും പ്രത്യേക നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.

കോഴിക്കോട്‌ എസ്‌എം സ്‌ട്രീറ്റില്‍ നിന്നാണ്‌ കത്ത്‌ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ഇവിടെയുളള സിസിടിവി ദൃശ്യങ്ങള്‍ നോക്കിയല്‍ കത്തിന്‌ പുറകില്‍ ആരാണെന്ന്‌ വ്യക്തമാവും. ഇത്‌ നിസാരകാര്യമല്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതികളെ പിടികൂടാന്‍ പോലീസ്‌ ശ്രമിക്കണമെന്നും രമ ആവശ്യപ്പെട്ടു. അതേസമയം ഭീഷണിക്കത്തില്‍ വടകര പോലീസ്‌ കേസെടുത്തു. രമയുടെയും വേണുവിന്റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി. ആര്‍എംപി ഓഫീസിലും കാവല്‍ ഏര്‍പ്പെടുത്തുമെന്ന്‌ എസ്‌പി ഡോ.എ.ശ്രീനിവാസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →