ന്യൂ ഡല്‍ഹി : കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച് മൂന്നുദിവസം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയത് വിദഗ്‌ദരുമായി ആലോചിച്ചശേഷമെന്ന് സര്‍ക്കാര്‍ സുപ്രീം കേടതിയെ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് അനുമതിനല്‍കിയിരിക്കുന്നതെന്നും പറയുന്നു. കേരളത്തില്‍ മൂന്നുദിവസത്തേക്കാണ് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്
ബക്രീദിന് ഇളവ് നല്‍കിയതിന് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. 19/07/21 തന്നെ വിശദീകരണം നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി നിരസിച്ചു. ഇതിനുപിന്നാലെയാണ് കേരളം വിശദീകരണം നല്‍കിയത്. വിശദീകരണം പരിശോധിച്ചശേഷം 2021 ജൂലൈ 20ന് ചൊവ്വാഴ്‌ച വാദംകേള്‍ക്കാമെന്ന് കോടതി ഹര്‍ജിക്കാരനെ അറിയിച്ചു. ഡല്‍ഹിയിലെ മലയാളി വ്യവസായിയായ പികെഡി നമ്പ്യാരാണ് നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത് കോടതിയെ സമീപിച്ചത്.
ഐഎംഎ ഉള്‍പ്പടെഎതിര്‍ത്തിട്ടും ചില സാമുദായിക താല്‍പര്യങ്ങളാണ് ഒഴിവുകള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര ഒഴിവാക്കിയതിന് സമാനമായി ബക്രീദ് ആഘോഷവും ഒഴിവാക്കണമെന്നും കേളത്തില്‍ ടെസ്‌റ്റ്‌പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട് .
. ഒഴിവുകള്‍ പ്രഖ്യാപിച്ച മൂന്നുദിവസവും എ,ബി,സി,വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാവുന്നതാണ് .കൂടാതെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് പ്രവര്‍ത്തിക്കാന്‍ അനുവാദമുളളത്.