അബുജ: നൈജീരിയന്‍ സംസ്ഥാനമായ ഒസുനില്‍ ട്രക്കും ബസ്സും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ റോഡ് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാത്തത് മൂലമാണ് അപകടമുണ്ടായതെന്ന് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ വ്യക്തായി. മോശം റോഡുകള്‍, വേഗത, ഡ്രൈവിങ്ങിലെ അശ്രദ്ധ എന്നിവ കാരണം റോഡപകടങ്ങള്‍ പതിവായി റിപോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് നൈജീരിയ.ഒസുനിലെ ഇപ്പെട്ടുഇജെസഇലേസ ഹൈവേയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി ഫെഡറല്‍ റോഡ് സേഫ്റ്റി കോര്‍പ്സ് (എഫ്ആര്‍എസ്സി) അറിയിച്ചു.
നൈജീരിയയില്‍ വാഹാനാപകടത്തില്‍ 16 മരണം
