ബെര്‍ലിന്‍: ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴ യൂറോപ്പില്‍ വിതച്ചത് കനത്ത ദുരന്തം. ഇതുവരെ 126 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേരേ പ്രളയത്തില്‍ കാണാതായിട്ടുമുണ്ട്.ആഗോളതാപനം മൂലമുണ്ടായ തോരാമഴയാണ് അപ്രതീക്ഷിത പ്രളയത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. വ്യവസായ യുഗം ആരംഭിച്ച ശേഷം അന്തരീക്ഷ മര്‍ദ്ദം ഇതിനകം 1.5 ഡിഗ്രി കൂടിയിട്ടുണ്ട്. ഇത് ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. സൈനികരും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലോകരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്.
ജര്‍മനിയിലെ റൈന്‍ലാന്‍ഡ്- പാലറ്റിനേറ്റ് സംസ്ഥാനത്ത് 63 പേരും അയല്‍ സംസ്ഥാനമായ റൈന്‍- വെസ്റ്റ്ഫാലിയയില്‍ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും കുതിച്ചെത്തിയ വെള്ളപ്പാച്ചിലില്‍ നൂറുകണക്കിന് പേര്‍ ഒലിച്ചുപോയതിനാല്‍ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്.അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ 20 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ കാണാതായ 20 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ബെല്‍ജിയത്തില്‍ നിന്ന് നെതര്‍ലാന്‍ഡ്സിലേക്ക് ഒഴുകുന്ന മ്യൂസ് പുഴയില്‍ ജലനിരപ്പ് ഇപ്പോഴും അപകടകരമായി ഉയരുകയാണ്. ലക്സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
യൂറോപ്പില്‍ ദുരന്തം വിതച്ച് പ്രളയം: 126 മരണം
