ദേശീയ പുരസ്കാര ജേതാവായ ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

വിഖ്യാത ബോളിവുഡ് നടിയും മൂന്നു തവണ ദേശീയ പുരസ്കാരത്തിന് അർഹയുമായ സുരേഖ സിക്രി (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. രണ്ടാം തവണയും സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു താരത്തിന്.

കിസ്സ കുർസി കാ എന്ന ചിത്രത്തിലൂടെ 1978 സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സുരേഖ സിക്രിക്ക് 1988 ൽ തമാസ്,1995 ൽ മമ്മോ, 2018 ൽ ബദായ് ഹോം എന്നി ചിത്രങ്ങളിലെ സഹനടിക്കുള്ള അഭിനയത്തിനാണ് മൂന്നുതവണ ദേശീയ പുരസ്കാരം നേടിയത്.

സുബൈദ, മിസ്റ്റർ ആൻഡ് മിസിസ് അയ്യർ, റെയിൻകോട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുരേഖക്ക് പ്രശസ്തി നേടി കൊടുത്തത് ബാലികാ വധു എന്ന സീരിയലിലെ കർക്കശക്കാരിയായ മുത്തശ്ശിയുടെ വേഷത്തിനായിരുന്നു.

Share
അഭിപ്രായം എഴുതാം