ചണ്ഡിഗഡ്: ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത യുവാവിനു ഗുഡ്ഗാവ് കോടതി ജാമ്യം നിഷേധിച്ചു. ഹരിയാനയിലെ ബി.ജെ.പി. വക്താവും കര്‍ണി സേന പ്രസിഡന്റുമായ സൂരജ്പാല്‍ അമു പങ്കെടുത്ത യോഗത്തിലായിരുന്നു വിദ്വേഷപ്രസംഗം.പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തിയവര്‍ക്കു നേരേ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്ക്കടുത്തുവച്ച് വെടിവച്ച യുവാവാണു പുതിയ കേസില്‍പ്പെട്ടിരിക്കുന്നത്. വെടിവയ്പ്പ് സമയത്ത് 17 വയസായിയരുന്നു പ്രായം.മതവിദ്വേഷം മൂര്‍ഛിച്ച് കൂട്ടക്കൊലയ്ക്കു വരെ തയാറായേക്കാവുന്ന ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യമാണെന്നു ജാമ്യാപേക്ഷ നിരസിച്ച് കോടതി പറഞ്ഞു.
പ്രത്യേക സമുദായത്തിലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം: യുവാവിനു ജാമ്യമില്ല
