ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ പൈലറ്റ്‌ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ്‌ പൈലറ്റ്‌ മരിച്ചു. കൂടെയുണ്ടായിരുന്ന വനിതാ പൈലറ്റിന്‌ ഗുരുതരമായ പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരാണ്‌ ഹെലികോപ്‌റ്റര്‍ പറത്തിയിരുന്നതെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. 2021 ജൂലൈ16 വെളളിയാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ എന്‍എം .ഐ.എം.എസ്‌ ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്‌റ്ററാണ്‌ തകര്‍ന്നുവീണത്‌. രണ്ട്‌ പൈലറ്റുമാര്‍ മാത്രമാണ്‌ ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്‌.

സംഭവത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ ദുഃഖം രേഖപ്പെടുത്തി. കോപറ്റര്‍ പരിശീലകനെ നഷ്ടമായെന്നും പരിക്കേറ്റ പരിശീലനാര്‍ത്ഥി ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. വാര്‍ഡി ഗ്രാമത്തിനടുത്ത്‌ സത്‌പുര മലനിരകളിലാണ്‌ കോപ്‌ടര്‍ തകര്‍ന്നുവീണത്‌. സംഭവം നടന്ന്‌ ഒരു മണിക്കൂറിനകം പോലീസും അധികൃതരും സ്ഥലത്തെത്തി.

Share
അഭിപ്രായം എഴുതാം