
കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
തവാങ്: അരുണാചല്‍ പ്രദേശിലെ തവാങില്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ കോ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. പതിവ് നിരീക്ഷണങ്ങള്‍ക്കായി പറന്ന ഹെലികോപ്ടര്‍ പൊടുന്നനെ നിലംപതിക്കുകയായിരുന്നു. …