കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ ആശങ്ക; കൂടുതൽ നിയന്ത്രണങ്ങൾ വേണം; പ്രധാനമന്ത്രി

ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തരംഗത്തിന്റെ ഭീഷണി വർദ്ധിക്കുകയാണ്. വൈറസിന്റെ തുടർ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം സംബന്ധിച്ച് കേരളമുൾപ്പടെ 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി 16/07/21 വെള്ളിയാഴ്ച ചർച്ച നടത്തി.

രാജ്യത്തെ 80 ശതമാനം രോ​ഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വൈറസിന്റെ തുടർ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ആഘോഷങ്ങൾ നടത്താൻ സമയമായിട്ടില്ല. വാക്സിനേഷന്റെയും, രോഗ നിർണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →