റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി

July 16, 2021 - 7:59 pm

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെയും കുടുംബത്തിന്റെയും 4.21 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.54 കോടി രൂപ വില വരുന്ന ഫ്‌ളാറ്റ്, 2.67 കോടി വില വരുന്ന ഭൂമി എന്നിവയാണ് ഇ.ഡി കണ്ടുകെട്ടിയത്. മെയ് 11നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ദേശ്മുഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മുഖിന്റെ പേഴ്സണല്‍ അസിസ്റ്റന്റ്, പേഴ്സണല്‍ സെക്രട്ടറി എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. നാഗ്പൂരിലെയും മുംബൈയിലെയും ദേശ്മുഖിന്റെ വസതികളില്‍ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് പേഴ്സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദെ എന്നിവരെ അറസ്റ്റ് ചെയ്തത്. അഞ്ച് ഇടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *