റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന്‌ 15 ആനകളെ പങ്കെടുപ്പിക്കും

July 15, 2021 - 7:15 am

തൃശൂര്‍. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന്‌ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചു. കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച്‌ ആനയൂട്ട്‌ നടത്താനാണ്‌ നിർദ്ദേശം. 15 ആനകളെ പങ്കെടുപ്പിക്കും. കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ തവണ ഒരാനമാത്രമാണ്‌ ആനയൂട്ടില്‍ പങ്കെടുത്തത്‌. സാധാരണ എഴുപതിലധികം ആനകളാണ്‌ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനെത്തുക.

തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുളള ആനകളാകും ആനയൂട്ടിന്‌ എത്തുക. ആനയൂട്ട്‌ കാണാന്‍ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുണ്ടാവില്ല. ക്ഷേത്രഭാരവാഹികള്‍ക്കും ആനപാപ്പാന്മാര്‍ക്കും മാത്രമാണ്‌ പ്രവേശനം . കര്‍ക്കിടക മാസത്തിലെ ആനയൂട്ടോടുകൂടിയാണ്‌ കൊച്ചിന്‍ ദേവസ്വത്തിന്‌ കീഴിലെ ആനകള്‍ക്ക് സുഖ ചികിത്സ തുടങ്ങുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *