ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്‌ : കോഴിക്കോട്‌ മെഡിക്കല്‍ കോളേജിന്‌ സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മെഡിക്കല്‍ കോളേജ്‌ എട്ടാം വാര്‍ഡിന്‌ പിന്നിലുളള ഓവുചാലിലാണ്‌ മൃതദേഹം കണ്ടത്‌. തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായിരുന്നതിനാല്‍ ആണോ,പെണ്ണോയെന്ന്‌ തിരിച്ചറിയാനായിട്ടില്ല.

സാധാരണ ആളുകള്‍ എത്തിപ്പെടാത്ത സ്ഥലത്താണ്‌ മൃതദേഹം കിടന്നിരുന്നത്‌. വാര്‍ഡില്‍ ചികിത്സയിലുളള ആള്‍ക്ക്‌ കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. സംഭവത്തില്‍ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →