ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം

ബാഗ്ദാദ്: ഇറാഖിലെ നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ കോവിഡ്  ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. സ്‌ഫോടനത്തില്‍ 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഈ വർഷം ഇത്തരത്തിൽ ഇറാഖിൽ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. ഏപ്രിലിൽ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 82 പേരാണ് മരിച്ചത്.  110 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അന്നത്തെ അപകടത്തിന് കാരണം. ബാ​ഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലായിരുന്നു അപകടം.

Share
അഭിപ്രായം എഴുതാം