മുന്‍കേന്ദ്ര മന്ത്രി കുമാരമംഗലത്തിന്റെ ഭാര്യയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന മൂന്നാമതൊരാള്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സുരാജ് എന്ന ഡ്രൈവറെയാണ് മധ്യപ്രദേശില്‍ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

അറസ്റ്റിലായ സുരാജില്‍നിന്ന് 50 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 900 ഗ്രാം സ്വര്‍ണവും വെള്ളി ഡയമണ്ട് ആഭരണങ്ങളും സുരാജില്‍നിന്ന് കണ്ടെടുത്തു. രാജു (24) എന്ന അലക്കുകാരനെയും വിദേശകാര്യ മന്ത്രാലയത്തിലെ കരാര്‍ ഡ്രൈവറായ രാകേഷ് രാജു (34) എന്നയാളെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ജൂലൈ ആറിനാണ് വസന്ത്‌വിഹാറിലെ വീട്ടില്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

1998 ല്‍ വാജ്‌പെയ് സര്‍കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു രംഗരാജന്‍ കുമാരമംഗലം. 2000 ല്‍ അദ്ദേഹത്തിന്റെ മരണശേഷം തനിച്ചു താമസിക്കുകയായിരുന്നു വക്കീലായ കിറ്റി കുമാരമംഗലം.

Share
അഭിപ്രായം എഴുതാം