രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂ ടിക് നീക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി നൈപുണി വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂ ടിക് നീക്കി ട്വിറ്റര്‍. കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ തന്റെ അക്കൗണ്ടിന്റെ പേര് രാജീവ് എംപി എന്നത് രാജീവ് എന്നാക്കി മാറ്റിയിരുന്നു.

നയപ്രകാരം ഒരു ഉപയോക്താവ് പേരില്‍(യൂസര്‍ നെയിം) മാറ്റം വരുത്തിയാല്‍ സ്വഭാവികമായും ബ്ലൂ ടിക് ചിഹ്നം നീക്കം ചെയ്യപ്പെടുമെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും ട്വിറ്റര്‍ വിശദീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് ചിഹ്നം നഷ്ടമായത്.വെരിഫൈഡ് അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ ബ്ലൂ ടിക്’ ചിഹ്നം നല്‍കുന്നത്.

Share
അഭിപ്രായം എഴുതാം