വില കൂടിയിട്ടും ഇന്ധന ഉപഭോഗം ജൂണിൽ വർധിച്ചെന്ന് കണക്ക്

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം 2021 ജൂൺ മാസത്തിൽ വർധിച്ചതായി കണക്ക്. മെയ് മാസത്തിൽ ഒൻപത് മാസത്തെ ഏറ്റവും കുറഞ്ഞ ഉപഭോഗം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. കൊവിഡ് വ്യാപനം കുറഞ്ഞതും നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമാണ് ഉയരാൻ കാരണം.

ഇന്ധന ഉപഭോഗം 1.5 ശതമാനമാണ് മുൻ വർഷത്തെ അപേക്ഷിച്ച് വർധിച്ചത്. 16.33 ദശലക്ഷം ടണ്ണാണ് ജൂൺ മാസത്തിലെ ഉപഭോഗം. 2021 മെയ് മാസത്തെ അപേക്ഷിച്ച് എട്ട് ശതമാനമാണ് ഉപഭോഗത്തിലുണ്ടായ വർധന.

പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റേതാണ് കണക്ക്. പെട്രോൾ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 5.6 ശതമാനം ഉയർന്നു. മെയ് മാസത്തെ അപേക്ഷിച്ച് 21 ശതമാനമാണ് വർധന.

മെയ് മാസത്തെ അപേക്ഷിച്ച് ഡീസൽ ഉപഭോഗം 12 ശതമാനമാണ് വർധിച്ചത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ് ഡീസലിന്റെ ഉപഭോഗം. മാർച്ചിന് ശേഷം ആദ്യമായാണ് ഉപഭോഗം വർധിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →