ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി പിരിവില്‍ 91 ശതമാനത്തിന്റെ വരുമാനം. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 2.49 ലക്ഷം കോടി രൂപയാണ് ഈ ഇനത്തില്‍ ലഭിച്ചത്. അതേസമയം, ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ആകെ ലഭിച്ച നികുതി തുക ഉയരാന്‍ സാധ്യതയുണ്ടെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.11.08 ലക്ഷം കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.വ്യക്തിഗത ആദായ നികുതി, അഡ്വാന്‍സ് ടാക്‌സ് മോപ്പ് അപ്പ് എന്നിവയില്‍ വര്‍ധനവ് ഉണ്ടായതാണ് വരുമാനം കൂട്ടിയത്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലൈ മൂന്ന് വരെയുള്ള കണക്കുകളാണിത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.29 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചത്. കോര്‍പ്പറേഷന്‍ ആദായ നികുതി (സിഐടി), വ്യക്തിഗത ആദായ നികുതി (പിഐടി), സുരക്ഷാ ഇടപാട് നികുതി (എസ്ടിടി), നൂതന നികുതി എന്നിവ ഉള്‍പ്പടെയാണ് 2.49 ലക്ഷം കോടി രൂപ ലഭിച്ചത്.
പ്രത്യക്ഷ നികുതി വരുമാനം വര്‍ധിച്ചു
