റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആയുഷില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്‌

July 11, 2021 - 7:54 am

ന്യൂ ഡല്‍ഹി : എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇനി ആയുഷിന്റെ പരിധിയില്‍ നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ്‌. ആയുര്‍വേദം, യൂനാനി , യോഗ, ഹോമിയോ,സിദ്ധവൈദ്യം, സോവ റിഗ്‌പ(പരമ്പരാഗത ടിബറ്റന്‍ ചികിത്സാരീതി) എന്നിവയിലാണ്‌ നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്ന്‌ ദേശീയ മെഡിക്കല്‍ കമ്മീഷന്‍. കമ്പല്‍സറി റൊട്ടേറ്റിംഗ്‌ ഇന്റേണ്‍ഷിപ്പിനായി തയ്യാറാക്കിയ കരട്‌ മാര്‍ഗ നിര്‍ദേശങ്ങളിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുനന്ത്‌. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ്‌ ചെയ്യുന്ന മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമായ പരമ്പരാഗത ഇന്ത്യന്‍ ചിരകിത്സാ രീതികളില്‍ ഏതെങ്കിലും ഒന്നില്‍ ഒരാഴച പരിശീലനം നേടണം.

എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു വര്‍ഷത്തെ നിര്‍ബ്‌ന്ധിത ഇന്റേണ്‍ഷിപ്പാണുളളത്‌. അതനുസരിച്ച് കമ്മ്യൂണിറ്റി മെഡിസിനില്‍ രണ്ട്‌മാസം, ജനറല്‍ മെഡിസിനില്‍ ഒന്നരമാസം, സൈക്യാട്രിയില്‍ രണ്ടാഴ്‌ച,പീഡിയാട്രിക്‌സില്‍ ഒരുമാസം, ജനറല്‍ സര്‍ജറി ഒന്നരമാസം, അനസ്‌തേഷ്യോളജിആന്‍ഡ്‌ ക്രിട്ടിക്കല്‍ കെയറില്‍ രണ്ടാഴ്‌ച ,ഒബ്‌സ്‌ടെട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജിയില്‍ ഒന്നരമാസം, ഓര്‍ത്തോ രണ്ടാഴ്‌ച, അത്യാഹിതം രണ്ടാഴ്‌ച, ഫോറന്‍സിക്ക്‌ മെഡിസിനില്‍ ഒരാഴ്‌ച, ഡെര്‍മെറ്റോളജി, വെനറോളജി, ആന്‍ഡ്‌ ലെപ്രോളജിയില്‍ ഒരാഴ്‌ച,ഇഎന്‍ടി യില്‍ രണ്ടാഴ്‌ച, നേത്രത്രവിഭാഗത്തില്‍ രണ്ട്‌ ആഴ്‌ച, ലബോറട്ടറി സയന്‍സില്‍ രണ്ട്‌ ആഴ്‌ച, മൈക്രോ ബയോളജി രണ്ട്‌ ആഴ്‌ച, ബ്രോഡ്‌ സ്‌പെഷ്യാലിറ്റിഗ്രൂപ്പില്‍ രണ്ടാഴ്‌ച, സൂപ്പര്‍ സ്‌പെഷ്യലിറ്റി വിഭാഗത്തില്‍ ഒരാഴ്‌ച എന്നിങ്ങനെയാണ്‌ മറ്റ്‌ പരിശീലനകാലാവധി.

ഇതിന്‌ പുറമേയാണ്‌ ഒരാഴ്‌ച ആയുര്‍വേദം,യുനാനി, യോഗ ,ഹോമിയോ, സിദ്ധ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഒരാഴ്‌ചത്തെ പരിശീലനം നേടേണ്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *