ജാൻ എ മാൻ : ടീസർ ദുൽഖർ സൽമാൻ പ്രകാശനംചെയ്തു

വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ജാൻ എ മാൻ. ചിദംബരം രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ ടീസർ പ്രശസ്ത ചലചിത്ര നടൻ ദുൽഖർ സൽമാൻ ഞാൻ 09/07/21 ന് പ്രകാശനം ചെയ്തു.

ഏകാന്തതയുടെ തടവറയിൽ ഒറ്റപ്പെട്ടുപോയ സുന്ദരനായ ചെറുപ്പക്കാരന്റ കഥ പറയുന്ന ഈ ചിത്രത്തിൽ ലാൽ , അർജുൻ അശോകൻ , ബാലുവർഗീസ്, ബേസിൽ ജോസഫ് ഗണപതി, സിദ്ധാർത്ഥ് മേനോൻ , അഭിറാം രാധാകൃഷ്ണൻ , റിയാ സൈറാ തുടങ്ങിയവർ വേഷമിടുന്നു.

ചീർസ് എന്റർടൈമന്റ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി വാര്യരെ കൂടാതെ ഗണേഷ് മേനോൻ സജിത് കുമാർ K, ഷോൺ ആന്റണി എന്നിവർ നിർമ്മാതാക്കളാണ്. സഹ നിർമ്മാണം സലാം കുഴിയിൽ, ജോൺ പി എബ്രഹാം, ചായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി,ചിത്രസംയോജനം കിരൺ ദാസ് ,സംഗീതം ബിജിബാൽ, ഗാനരചന ഗണപതി, സപ്നേഷ് വരച്ചൽ, കലാസംവിധാനം വിനേഷ് ബംഗ്ലാൻ , ചമയം RG വയനാടൻ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, ശബ്ദമിശ്രണം എം ആർ രാജകൃഷ്ൻ, സഹസംവിധാനം സുകു ദാമോദർ, പിആർ ഒ ആതിര ദിൽജിത്ത് എന്നിവർ നിർവഹിക്കുന്നു.

Share
അഭിപ്രായം എഴുതാം