പ്രമുഖ ഹോക്കി താരം കേശവ് ദത്ത് അന്തരിച്ചു

കൊല്‍ക്കത്ത: ഹോക്കി ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രമുഖ താരമായിരുന്ന കേശവ് ദത്ത് (95) 07/07/2021 ബുധനാഴ്ച അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.

ഒളിംപിക്സില്‍ രണ്ട് തവണ സ്വര്‍ണ്ണം നേടിയിരുന്നു. 1948ലെ ലണ്ടന്‍ ഒളിംപിക്സിലും 1952ലെ ഹെല്‍സിങ്കി ഒളിംപിക്സിലും സ്വര്‍ണ്ണം നേടിയ ടീമിലാണ് കേശവ് ദത്ത് അംഗമായിരുന്നത്. ഹോക്കി താരത്തിന് പുറമെ അദ്ദേഹം ബാഡ്മിന്റണ്‍ താരം കൂടി ആയിരുന്നു. ബംഗാളിലെ നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ താരമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →