തിരുവനന്തപുരം ചെങ്കോട്ടുകോണത്ത്‌ ഗുണ്ടാ ആക്രമണം .മൂന്നുപേര്‍ കസ്‌റ്റഡിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം ചെങ്കോട്ടുകോണത്ത്‌ ഗുണ്ടാ ആക്രമണം. 7.7.2021 ബുധനാഴ്‌ച രാത്രിയാണ്‌ ആക്രമണം. ഇവിടെ വാടകയ്‌ക്ക്‌ താമസിക്കുന്ന പുനലൂര്‍ സ്വദേശി വിപിന്‍ എന്നയാളിനെ രാത്രി വീട്ടില്‍ കയറി മര്‍ദ്ദിച്ച ശേഷം ഇയാളടെ കാറും അടിച്ചുതകര്‍ത്തു.

ശബ്ദം കേട്ടെത്തിയ നാട്ടുകാരെയും ഇവര്‍ ആക്രമിച്ചു. രാത്രിയില്‍ തന്നെ അക്രമികളായ മൂന്നുപേരെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇവര്‍ക്ക്‌ പരിക്കുകളുണ്ടായിരുന്നതിനാല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. മദ്യ ലഹരിയിലായിരുന്നതിനാല്‍ യുവാക്കളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ആക്രമണത്തിന്‌ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം