ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഈയാഴ്ചയെന്നു സൂചന. ഇരുപതിലേറെ പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കും.
ബിഹാറില്‍നിന്ന് ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ മോദി, ജെ.ഡി.(യു) പ്രസിഡന്റ് രാംചന്ദ്ര പ്രസാദ് സിങ്, എല്‍.ജെ.പിയുടെ പശുപതി കുമാര്‍ പരസ് എന്നിവര്‍ കേന്ദ്രമന്ത്രി സഭയിലെത്തിയേക്കും. യു.പിയില്‍നിന്ന് അപ്ന ദളിന്റെ അനുപ്രിയ പട്ടേലും പരിഗണനയിലുണ്ട്.മധ്യപ്രദേശില്‍നിന്നു ബി.ജെ.പിയുടെ ജ്യോതിരാദിത്യ സിന്ധ്യയും രാകേഷ് സിങ്ങ്, മഹാരാഷ്ട്രയില്‍നിന്നു നാരായണ്‍ റാണെ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പശ്ചിമ ബംഗാളിലെ ബി.ജെ.പി. നേതാക്കളായ ശന്തനു താക്കൂര്‍, നിതീഷ് പ്രമാണി എന്നിവരും കേന്ദ്ര മന്ത്രിസഭയിലെത്തും.രാജസ്ഥാന്‍, ഒഡീഷ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരും പരിഗണിക്കപ്പെടുന്നുണ്ട്.