ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

ആലുവാ : ആലുവാ ആലങ്ങാട്‌ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ടുപേരെ ആലങ്ങാട്‌ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ഒളിവില്‍പോയ ഭര്‍ത്താവ്‌ ജൗഹിദിനേയും സുഹൃത്ത്‌ സഹലിനെയുമാണ്‌ പോലീസ്‌ പിടികൂടിയത്‌. 2021 ജൂണ്‍ 30നാണ്‌ സംഭവം. ഗര്‍ഭിണിയായ നഹ്ലത്തിനെയും പിതാവ്‌ സലിമിനെയും ഭര്‍ത്താവ്‌ ജൗഹദും വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കേസ്‌. സ്‌ത്രീധനം നല്‍കിയ 10 ലക്ഷത്തിന് പു റമേ കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദനത്തിന്‌ കൂട്ടുനിന്ന ജൗഹദിന്റെ സുഹൃത്ത്‌ പറവൂര്‍ മന്നം സ്വദേശി സഹലിനെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കേസില്‍ ആറാംപ്രതിയാണ്‌ സഹല്‍. ജൗഹറിന്റെ അമ്മ സുബൈദ, സഹോദരിമാരായ ഷബീന, ഷറീന എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസറ്റും ഉടന്‍ രേഖപ്പെടുത്തും.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഹ്ലത്തിനെ പ്രതിപക്ഷനേതാവ്‌ വിഡി സതീശന്‍ സന്ദര്‍ശിച്ചു. പ്രതികളെ ആദ്യസമയങ്ങളില്‍ അറസ്റ്റ്‌ ചെയ്യാതിരുന്ന പോലീസിന്‍റെ ഭാഗത്ത്‌ കുറ്റകരമായ വീഴ്‌ചയുണ്ടായതായി പ്രതിപക്ഷ നേതാവ്‌ കുറ്റപ്പെടുത്തി. കേസില്‍ പിടിയിലായ ജൗഹദിനെയും സഹലിനെയും കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →