റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില 04/07/2021 ഞായറാഴ്ചയും കൂടി

July 4, 2021 - 7:31 am

രാജ്യത്ത് ഇന്ധന വില 04/07/2021 ഞായറാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിച്ചത്.

കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് 04/07/2021 ഞായറാഴ്ചത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03  രൂപയുമാണ് പുതിയ വില. 

ഈ മാസം മാത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് രണ്ടാം തവണയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *