വോട്ടർ പട്ടിക വിവര ചോർച്ച ; മുൻപ് ഇതേകാര്യം താന്‍ ഉയര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തിലെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിച്ചുകളിക്കുകയാണെന്നും ഇത്രയും വ്യാജ വോട്ടുകള്‍ എൻറോൾ ചെയ്തവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല 03/07/21 ശനിയാഴ്ച പറഞ്ഞു. മുൻപ് ഇതേകാര്യം താന്‍ ഉയര്‍ത്തിയപ്പോള്‍ ഗൗരവത്തിലെടുത്തിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. നാലരലക്ഷം വ്യാജ വോട്ടര്‍മാരെ കണ്ടെത്തി ഞാനത് നല്‍കിയിട്ട് അത് ഗൗരവത്തിലെടുക്കാതെ 38000 പേര്‍ മാത്രമെയുള്ളൂവെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് ചെയ്തത്. ഇതിനകത്ത് ഈ വ്യാജ വോട്ടര്‍മാരെ ആരാണ് എൻറോൾ ചെയ്തതെന്ന് അറിയണം. അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. പാവപ്പെട്ട 200 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് കൊണ്ട് ഇതിന് പരിഹാരം ആവില്ല.’ രമേശ് ചെന്നിത്തല പറഞ്ഞു.

Share
അഭിപ്രായം എഴുതാം