ദില്ലി: രാജ്യത്ത് ഇതുവരെയായി 4,00,312 പേര്‍ കോവീഡ് മൂലം മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,61,724 പേരാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 853 പേര്‍ മരണമടഞ്ഞു. 5,09,637 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുളളത്. 34,00,76,232പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം കോവിഡ്‌മൂലം മരിച്ചവര്‍ക്കുളള ധനസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയണ് കോവിഡ് ഭേതമായശേഷം അനുബന്ധ രോഗങ്ങള്‍ മൂലം മൂന്നുമാസത്തിനിടെ മരിച്ചാല്‍ പോലും കോവിഡ് മരണമായി നിശ്ചയിക്കണമെന്നും സുപ്രീംകോടതിയുടെ നിര്‍ണായക വിധിയില്‍ പറയുന്നു. ഈ പാശ്ചാത്തലത്തില്‍ കോവിഡ് മരണം രേഖപ്പെടുത്തുന്നതിലെ മാനദണ്ഡം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊളിച്ചെഴുതേണ്ടി വരും.