പച്ചക്കറി ലോറിയില്‍ നിന്ന 96 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ഒല്ലൂര്‍: തൃശൂരില്‍ പോലീസ്‌ ചമഞ്ഞ്‌ പച്ചക്കറി ലോറിയില്‍ നിന്ന 96 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇന്‍സ്‌പെക്ടര്‍ രാജ്‌കുമാര്‍ എന്ന വിളിപേരില്‍ അറിയപ്പെടുന്ന കിളിമാനൂര്‍ സ്വദേശി രാജ്‌കുമാര്‍ ആണ്‌ പിടിയിലായത്‌. കൊല്ലത്തെ ഒളി സങ്കേതത്തില്‍ നിന്നാണ്‌ ഇയാളെ പൊലീസ്‌ പൊക്കിയത്‌.

കോയമ്പത്തൂരില്‍ നിന്നും മുവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ പണമാണ്‌ കവര്‍ച്ച ചെയ്‌തത്‌. 2021 മാര്‍ച്ച്‌ 22നായിരുന്നു സംഭവം. ലോറിയില്‍ കഞ്ചാവ്‌ കടത്തുന്നതായി വിവരമുണ്ടെന്നും ചോദ്യം ചെയ്യണമെന്നും പറഞ്ഞ്‌ ലോറി ഡ്രൈവറേയും സഹായിയേയും ഇന്നോവ കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്‌ ഇവരെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്‌തു.

ഇവര്‍ തിരിച്ചത്തി ലോറി പരിശോധിച്ചപ്പോഴാണ്‌ പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്‌ . ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. ലോറിയില്‍ ഉണ്ടായിരുന്നത്‌ കളളപ്പണമാണെന്നും ആയതിനാല്‍ കേസുണ്ടാവില്ലെന്നും കവര്‍ച്ചക്കാര്‍ കണ്‌ക്കുകൂട്ടിയിരുന്നു. എന്നാല്‍ വാഹന ഉടമ പരാതിപ്പെട്ടതോയാണ്‌ വിവരം പുറത്തറിഞ്ഞത്‌. സ്വര്‍ണം വിറ്റ പണമാണെന്നാണ്‌ വാഹന ഉടമ പോലീസിനോട്‌ പറഞ്ഞത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →