ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 9.5 ശതമാനമായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 9.6 ശതമാനമായിരിക്കുമെന്ന മൂഡീസ് റിപ്പോര്‍ട്ടിന് പിന്നാലെ മറ്റൊരു രാജ്യാന്തര റേറ്റിങ് ഏജന്‍സി കൂടി വളര്‍ച്ചാ നിരക്ക് കുറച്ചു. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍(എസ് ആന്‍ഡ് പി) ആണ് വളര്‍ച്ചാ അനുപാതം 9.5ലേക്ക് താഴ്ത്തിയത്. കോവിഡ് രണ്ടാംതരംഗം തന്നെയാണ് എസ് ആന്‍പി പിയും തളര്‍ച്ചയുടെ പ്രധാന കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. കോവിഡ് വാക്സിനേഷന്‍ വേഗത്തിലായാല്‍ സമ്പദ്വ്യവസ്ഥയുടെ നഷ്ടം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 9.5 ശതമാനമായിരിക്കുമെന്നാണു പുതിയ റിപ്പോര്‍ട്ട്. മൂഡീസും കഴിഞ്ഞ ദിവസം സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. നേരത്തേ ഇന്ത്യ നടപ്പു സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു എസ് ആന്‍ഡ് പിയുടെ പ്രവചനം. മൂഡീസിന്റെ കണക്കനുസരിച്ച് നടപ്പു കലണ്ടര്‍ വര്‍ഷത്തില്‍(2021 ജനുവരി- 2021 ഡിസംബര്‍) ഇന്ത്യയുടെ വളര്‍ച്ച 9.6 ശതമാനമാകും.

2020- 21 സാമ്പത്തികവര്‍ഷത്തില്‍ കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. 2019- 20 സാമ്പത്തികത്തില്‍ നാലു ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നിടത്താണിത്. നടപ്പു സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ആര്‍.ബി.ഐയും അടുത്തിടെ 10.5 ശതമാനത്തില്‍നിന്ന് 9.5 ശതമാനമായി കുറച്ചിരുന്നു. ഏഷ്യ ഭൂഖണ്ഡ വളര്‍ച്ച വേഗം തിരിച്ചുപിടിക്കുകയാണെന്ന് എസ് ആന്‍ഡ് പിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →