ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരി ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി.
തുടര്‍ച്ചയായി രണ്ടാം തവണയാണു ലാഹിരി ഒളിമ്പിക്സില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഇന്നലെ പുറത്തിറങ്ങിയ ലോക റാങ്കിങ്ങില 60-ാം സ്ഥാനക്കാരനായതോടെയാണു ലാഹിരി യോഗ്യത ഉറപ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കിങുള്ള താരമെന്ന നിലയിലാണു ലാഹിരിയുടെ മുന്നേറ്റം. വനിതാ താരം അദിതി അശോകും ഒളിമ്പിക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്. 29 നാണു വനിതകളുടെ റാങ്കിങ് പുറത്തുവിടുന്നത്. 2016 ലെ റിയോ ഒളിമ്പിക്സിലാണ് ഗോള്‍ഫ് മത്സരയിനമായത്.

