കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനം- പരിശീലനം നല്‍കി

കോഴിക്കോട്: അന്താരാഷ്ട യോഗ ദിന ആചരണത്തിന്റെ ഭാഗമായി കോഴിക്കോട്, മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ യോഗ പരിശീലനം നല്‍കി. കോഴിക്കോട് ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്സണുമായ പി.രാഗിണി ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജിയും മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുരളി കൃഷ്ണ അധ്യക്ഷത വഹിച്ചു. വിദഗ്ധ യോഗ പരിശീലകനും ട്രൈനറുമായ  കെ.സി.രഘുനാഥന്‍ പരിശീലനം നല്‍കി. കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി  എം.പി.ഷൈജല്‍  സ്വാഗതവും മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി നൗഷാദലി നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →