റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോ ഒളിമ്പിക്സ്: പരമാവധി 10,000 കാണികള്‍, വിദേശിയര്‍ക്ക് വിലക്ക്, കൊവിഡ് വര്‍ധിച്ചാല്‍ കാണികളുണ്ടാവില്ല

June 22, 2021 - 11:21 am

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ പരമാവധി 10,000 കാണികളെ അനുവദിക്കുമെന്നും കോവിഡ് -19 വൈറസ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക് മത്സരങ്ങള്‍ കാണികളെ കൂടാതെ നടത്തുമെന്നു സംഘാടക സമിതി. അടുത്ത മാസമാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. വിദേശത്തു നിന്നുള്ള കാണികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും സമിതി വ്യക്തമാക്കി. ഗെയിംസ് സംഘാടക സമിതിയും സര്‍ക്കാരും അഞ്ചു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കാണികളുടെ എണ്ണത്തില്‍ തീരുമാനമായത്. ജാപ്പനീസ് ജനതയ്ക്ക് അഹിതമായ ഒന്നും തങ്ങള്‍ ചെയ്യില്ലെന്നു രാജ്യാാന്തര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാഷ് ഉറപ്പു നല്‍കിയിരുന്നു

പൊതുവേദികളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കു ജാപ്പനീസ് സര്‍ക്കാരിന്റെ നിയന്ത്രണം തുടരുന്നതിലാണു കാണികളുടെ എണ്ണം കുറയ്ക്കുന്നത്. ഇരിപ്പടങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വേദികളിലും പകുതി ആളുകളെ പ്രവേശിപ്പിക്കാം.
ഈ അടിസ്ഥാനത്തില്‍ 10,000 പേര്‍ക്കു മത്സരങ്ങള്‍ നേരിട്ടു കാണാനാകും. പാരാലിമ്പിക്സ് മത്സരങ്ങള്‍ക്കു കാണികളെ അനുവദിക്കുന്നതില്‍ ജൂലൈ 16 ന് അന്തിമ തീരുമാനമുണ്ടാകും. മഹാമാരിയുടെ വ്യാപനത്തോത് വര്‍ധിക്കുകയാണെങ്കില്‍ കാണികളെ അനുവദിക്കുന്നതില്‍ മാറ്റം വരുത്തേണ്ടി വരുമെന്നു ടോക്കിയോ ഗവര്‍ണര്‍ യൂറികോ കോയ്കെ പറഞ്ഞു.ആരോഗ്യ വിദഗ്ധരും സര്‍ക്കാരിന്റെ ഉപദേശകരും മത്സരങ്ങള്‍ക്കു കാണികള്‍ വേണ്ടെന്ന നിലപാടിലാണ്. വാക്സിനേഷന്‍ പൂര്‍ണമായും നടപ്പാകാത്തതിനാല്‍ ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിനു വഴിവയ്ക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *