തൃശ്ശൂരില്‍ പാറമടയിൽ അത്യുഗ്ര സ്‌ഫോടനം; ഒരാൾ മരിച്ചു നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൃശ്ശൂര്‍: തൃശ്ശൂര്‍ വാഴക്കോട് പാറമടയില്‍ സ്‌ഫോടനമുണ്ടായി ഒരാള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാറപൊട്ടിക്കാന്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാറമടയുടെ ഉള്ളിലുള്ള ചെറിയ കെട്ടിടത്തിലാടയിരുന്നു തോട്ടകള്‍ സൂക്ഷിച്ചിരുന്നത്. 21/06/21 തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പാറമട ഉടമ അബ്ദുല്‍ സലാമിന്റെ അനുജന്‍ നൗഷാദാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വലിയ ഭൂമികുലുക്കം പോലെയാണ് സംഭവം അനുഭവപ്പെട്ടതെന്നും ലൈസന്‍സില്ലാത്തതിനെ തുടര്‍ന്ന് ക്വാറി കുറച്ചുകാലമായി പൂട്ടിയിട്ടിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു.

പാറമട മൂന്നു വര്‍ഷം മുമ്പ് സബ് കളക്ടര്‍ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. ഇതിന് ശേഷം രാത്രി സമയത്ത് ക്വാറിയുടെ പ്രവര്‍ത്തനം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. മുള്ളൂര്‍ക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →