കാമുകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍: കാമുകിയും കൂട്ടാളികളും പിടിയില്‍

കൊല്ലം: കാമുകനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും കൂട്ടാളികളും അറസ്റ്റിലായി. കൊല്ലം ഇരവിപുരം സ്വദേശിനിയായ ലിന്‍സി ലോറന്‍സ്‌ , കൂട്ടാളികളായ അനന്ദു ,അനന്ദുവിന്റെ സഹൃത്ത്‌ അമ്പു എന്നിവരാണ്‌ അറസ്റ്റിലായത്‌. ലിന്‍സി ലോറന്‍സാണ്‌ ക്വട്ടേഷന്‍ നല്‍കിയത്‌. കാമുകന്‍ യുവതിയില്‍ നിന്ന്‌ പണം തട്ടിയെടുത്ത്‌ മുങ്ങിയതിലുളള പ്രതികാരമായിട്ടാണ്‌ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ ക്വട്ടേഷന്‍ നല്‍കിയത്‌.

ലിന്‍സിയും ശാസ്‌താംകോട്ട സ്വദേശിയായ ഗൗതം കൃഷ്‌ണയും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസവും. പലതവണകളായി ലിന്‍സിയില്‍ നിന്ന ഗൗതം അഞ്ചുലക്ഷം രൂപയോളം വാങ്ങിരുന്നു. എന്നാല്‍ ഇതിനിടെ യുവായും ലിന്‍സിയുമായി അകന്നു. ഇതോടെയാണ്‌ യുവാവിനെ ആക്രമിക്കാന്‍ യുവതി പദ്ധതിയിടുന്നത്‌. ലിന്‍സിയില്‍ നിന്ന തട്ടിയെടുത്ത പണം സുഹൃത്ത വിഷ്‌ണുവായി പങ്കിട്ടെടുക്കുകയായിരുന്നവെന്ന ധാരണയില്‍ വിഷ്‌ണുവിനെ തട്ടക്കൊണ്ടുപോകാനാണ്‌ പദ്ധതി തയ്യാറാക്കിയക്കിയതെന്ന് പോലീസ്‌ പറയുന്നു.

വിഷ്‌ണുവിന്റെ സഹോദരന്‍ നന്ദുവിനും സംഘത്തിനുമാണ്‌ ക്വട്ടേഷന്‍ നല്‍കിയത്‌. തുടര്‍ന്ന്‌ 2021 ജൂണ്‍ 14ന്‌ സംഘം വിഷ്‌ണുവിനെ ചാത്തന്നൂരിരില്‍ നിന്നും അയിരൂരിലേക്ക്‌ തട്ടികൊണ്ടുപോയി . ഇവിടെ വെച്ച വിഷ്‌ണുവിന്റെ ഫോണുപയോഗിച്ച്‌ ഗൗതമിനേയും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്‌ രണ്ടാളെയും മര്‍ദ്ദിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്ത്‌ ഉപേക്ഷിച്ചു. നാല്‍പ്പതിനായിരം രൂപക്കാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. എന്നാല്‍ ഇത്‌ കെട്ടിച്ചമച്ച കേസാണെന്ന് ലിന്‍സിയുടെ അഭിഭാഷകന്‍ വാദിച്ചു.

Share
അഭിപ്രായം എഴുതാം